🙏🏻കൃഷ്ണാനുഭവം വൃന്ദാവനത്തിൽ🙏🏻
🙏🏻കൃഷ്ണാനുഭവം വൃന്ദാവനത്തിൽ🙏🏻 ജയ് ശ്രീകൃഷ്ണ.. രാധേ ശ്യാം 💙❤️രാധേ രാധേ 💙❤️ നവംബർ 7th...മുതൽ 15th വരെ.. മനസ്സിൽ ഇട്ട് താലോലിക്കാൻ... അത്രയും അനുഭവസമ്പത്തു നിറഞ്ഞ ജന്മസാഫല്യത്തിന്റെ നാളുകൾ.. 🙏🏻🙏🏻 ആദ്യം തന്നെ രാധാറാണിക്ക് മനസ്സിൽ നിറയുന്ന സ്നേഹത്തോടെ.. നമസ്കരിച്ചുകൊണ്ട് എന്റെ യാത്രാനുഭവം പങ്കു വെക്കട്ടെ 🙏🏻 മോക്ഷയുടെ കൂടെ.. മോചിതജിയുടെ കൂടെ.. വൃന്ദാവനിലേക്കുള്ള യാത്ര.. മോചിതാജി യിൽ നിന്നും മോചിയിലേക്ക്..പ്രത്യക്ഷ ഗുരു യാത്രയിൽ പ്രിയ സഖി ആയതുപ്പോലെ കൃഷ്ണനിൽ നിന്നും രാധയിലേക്ക്.. .. കണ്ണന്റെ പ്രിയ സഖി രാധ... സത്യത്തിൽ കേരളത്തിൽ രാധാദേവിയെ കുറിച്ച് കൂടുതൽ ഭക്തിയോടെ പറഞ്ഞു കേൾക്കുന്നില്ല.. കേരളത്തിൽ എല്ലാം കൃഷ്ണമയം.. കൃഷ്ണഭക്തി..നിറഞ്ഞു തുളുമ്പുന്നു.. പ്രാണനെപ്പോലെ.. അല്ല പ്രാണൻ തന്നെ ആയിരുന്നല്ലോ രാധക്ക് കൃഷ്ണൻ.. കണ്ണൻ. രാധ ജൻമം കൊണ്ട് 3 വർഷത്തിനു ശേഷവും കണ്ണന്റെ ജന്മത്തിനായ്.. കണ്ണ് തുറക്കാതെ..സംസാരിക്കാതെ... കാത്തിരുന്ന ആ കുഞ്ഞ് രാധ യെ കുറിച്ച് എത്ര പേർക്ക് അറിയാം..ന്റെ കണ്ണാ..നിന്റെ പ്രേമത്തെക്കാൾ ശ്രേഷ്ഠമായ് കാണേണ്ടത് രാധയുടെ സ്നേഹ മല്ലേ... പ്രണയമല്ലേ...എന്ന് തോന്നി പോകുന്നു.....