സ്വപ്ന യാത്ര

അതെ...യാത്ര തുടങ്ങുന്നു... എങ്ങോട്ട്.. എവിടെനിന്ന്...അറിയില്ല..വെമ്പൽ കൊള്ളുന്ന മനസ്സ്... നാളുകളായി..സ്വപ്നം കണ്ട യാത്ര അതിനിയും ബാക്കി നിൽക്കുന്നു.. പാതിയിൽ കൂടുതൽ വഴി താണ്ടി കഴിഞ്ഞിരിക്കുന്നു.. ഇനിയും എത്ര നാൾ... ഇതുവരെ എന്റെ ചിന്തകളിൽ ഞാൻ പോലും അറിയാതെ കടന്നു കൂടിയ സ്വപ്നം..കൈലാസനാഥന്റെ വിളിക്കു കാതോർത്ത്.. കൈലാസം...എന്റെ സ്വപ്നത്തിലെ കൈലാസം..മഞ്ഞിൽ തണുത്തുറഞ്ഞ് വെള്ള പഞ്ഞികെട്ടിൽ.. വെളളിനൂൽ പോലെ ചന്ദ്രകല.. സർപ്പശാപത്തിൽ നിന്നും തന്റെ പിതൃക്കളെ മോക്ഷ മാർഗത്തിൽ എത്തിക്കുവാൻ ഭഗീരഥ പ്രയത്നം നടത്തിയ രാജാവിന്റെ ക്ഷണത്താൽ സ്വർഗഭൂവിൽ നിന്നും കുതിച്ചു ചാടി വരുന്ന കുട്ടികളി മാറാത്ത ഗംഗയെ ഭൂമിദേവിക്ക് വേദനിക്കാതെ തൻ ജടയിൽ പിടിച്ചു നിർത്തിയ ഗാഗാധര..... ദേവാസുര യുദ്ധത്തിൽ വാസുകിയിൽ നിന്നും പുറത്തേക്ക് വന്ന കാളകൂട വിഷത്തെ ലോക രക്ഷക്കായി കൈ കുമ്പിളിൽ എടുത്ത് സേവിച്ച മഹേശ്വര..... പ്രാണപ്രിയനെ രക്ഷിപ്പാൻ..കണ്ഠം തടഞ്ഞു നീല കണ്ഠനാക്കിയ പരമേശ്വരി പ്രിയാ..യമദ്വാർ താണ്ടി..നിൻ ഭൂവിൽ എത്തപ്പെടുവാൻ ഇനിയും എത്ര നാൾ...മഹാദേവ ദേവാ കനിയൂ മോക്ഷമേകൂ🙏🙏🙏

Comments

  1. ബിന്ദു കൂടെ ഞാനും കാത്തിരിക്കുന്നു കൈലാസനാഥനെ ദർശിക്കുവാൻ ഉള്ള ആ നിമിഷത്തിനായി പ്രാർത്ഥനകളോടെ 🙏🏻🙏🏻🙏🏻

    ReplyDelete

Post a Comment

Popular posts from this blog

🙏🏻കൃഷ്ണാനുഭവം വൃന്ദാവനത്തിൽ🙏🏻