തിരിഞ്ഞുനോട്ടം
എന്റെ ചെറുപ്പകാലമെന്നാൽ എനിക്ക് എന്റെ ചേട്ടനെ കുറിച്ച് പറയാതെ ഒന്നും ഓർക്കാനാവില്ല.. ഞാനും ചേട്ടനും ആയിരുന്നു കൂടുതൽ കൂട്ട്... ചേച്ചിയുടെയും ചേട്ടന്റെയും ഇളയ ആളാണ് ഞാൻ.. അമ്മ ഞങ്ങളോട് മാറി മാറി ചോദിക്കുമായിരുന്നു "അമ്മേടെ മണിക്കുട്ടിക്ക് (ചേച്ചി )ശശികുട്ടനെ (ചേട്ടൻ )ആണോ കൂടുതൽ ഇഷ്ട്ടം അനിയത്തിയെ ആണോ എന്ന്.. ചേച്ചിക്ക് രണ്ടിലൊന്ന് ചിന്തിക്കേണ്ടി വരില്ല.. അമ്മേ എനിക്ക് ബിന്ദുനെയാ ഇഷ്ട്ടം എന്ന് പറയുമായിരുന്നു.. ചേട്ടനോട് ചോദിച്ചാൽ.. "എനിക്ക് ഇവളെയാ" എന്ന് എന്നെ ചൂണ്ടികാണിച്ചു പറയും.. എന്നാലും ഞാൻ അമ്മ എന്നോട് ചോദിച്ചാൽ "എനിക്ക് ചേച്ചിയെ ആണെന്നേ പറയുമായൊരുന്നുള്ളു.. അത് വേറെ ഒന്നുകൊണ്ടല്ലാട്ടോ ചേട്ടനുമായി വഴക്കിടുമ്പോൾ ഇടിപിടിച്ചു ചേട്ടൻ നന്നായി വേദനിക്കും... ചേച്ചി പാവം അങ്ങിനെ ഒന്നും ചെയ്യില്ല്യ.. പക്ഷേ പാര വക്കും ട്ടോ.. എന്റെയും ചേട്ടന്റെയും കള്ളത്തരങ്ങൾ ഒക്കെ കണ്ടുപിടിച്ചു അമ്മക്ക് കൊളുത്തി കൊടുക്കും... ചേട്ടൻ ഇടികൂടുമെങ്കിലും ... ഞാനും ചേട്ടനും വല്യകൂട്ടായിരുന്നു..
ഓരോന്നും ഇപ്പോഴും കൺ മുന്നിൽ തെളിയുന്നുണ്ട്...ഞങ്ങളുടെ ഓണക്കാലവും വിഷുവും ഏലുമനക്കൽ അമ്പലത്തിൽ ഉത്സവം..സ്കൂൾ vacation ഒക്കെ...
ചേട്ടന്റെ പുറകെ സൈക്കിൾ ടയർ ഒരു കോല് വച്ചു തട്ടി തട്ടി ഞാൻ.. ചേട്ടൻ സൈക്കിൾ റിങ്.. കുടകമ്പി വളച്ചു അതിൽ പിടി ആയി കപ്പയുടെ കൊള്ളി വച്ചു ഓടിക്കും.. അപ്പോൾ റിങ്ങിൽ ഉരയുന്ന കിരി കിരി സൗണ്ട് വല്യ ഗമയിൽ... അത് എനിക്ക് തരില്ല്യ എങ്കിലും ഞാൻ ചേട്ടന്റെ പുറകെ ടയർ തട്ടി പുറകെ ഓടിക്കൊണ്ടിരിക്കും.. റെയിൽ പാളത്തിന്റെ സൈഡിലൂടെ.. പാടത്തിന്റെ വരമ്പിലൂടെ... എത്ര ദൂരം... പാടവരമ്പത്തെ മാവിൽ കല്ലെറിഞ്ഞു പച്ചമാങ്ങാ വീഴ്ത്തും ചേട്ടൻ.. എന്നിട്ട് അത് കല്ലുവച്ചു പൊട്ടിച്ചു എനിക്കും തരും ചേട്ടനും പച്ചക്ക് കടിച്ചു തിന്നും.. ഓർക്കുമ്പോൾ ആ പുളി എപ്പോഴും പല്ലിൽ ഫീൽ ചെയ്യും... തോട്ടിൽ നിറയെ ആമ്പൽ പ്പൂക്കൾ ഉണ്ടാകും.. കൊതിയോടുള്ള എന്റെ നോട്ടം കാണുമ്പോൾ ചേട്ടൻ തോട്ടിൽ ഇറങ്ങി ഒരു കൈ എന്റെ നേരെ നീട്ടും ചേട്ടനെ പിടിക്കാൻ.. എന്നിട്ട് ഞാൻ പിടിച്ചിരിക്കുന്ന ധൈര്യത്തിൽ തോട്ടിൽ നിന്നും ആമ്പൽ പറിച്ചു മാലപോലെ (ആമ്പലിന്റെ തണ്ട് പൊട്ടിച്ചു കീറി രണ്ടു സൈഡിലേക്ക് ആക്കിയാൽ )ഉണ്ടാക്കി തരും.. വല്യ ആഗ്രഹം സാധിപ്പിച്ചു തന്ന ഗമയിൽ ചേട്ടനും മാല കിട്ടിയ സന്തോഷത്തിൽ ഞാനും
പിന്നെയും ഞങ്ങളുടെ ടയർ വണ്ടിയും ഓടിച്ചു തിരികെ വീട്ടിലേക്ക്... ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴത്തെ കുട്ടികൾക്ക് അതൊക്കെ നഷ്ട്ടമായല്ലോ എന്നോർക്കുമ്പോൾ എനിക്ക് സങ്കടമാണ് .. പക്ഷെ അതൊന്നും ഈ കുട്ടികൾക്ക് വല്യകാര്യം അലാല്ലോ.. അവർക്ക് മൊബൈൽ ഗെയിംസ്.. ആണല്ലോ വലുത്.. കഷ്ടം.. നഷ്ട്ടപെട്ടത് എന്താണെന്ന് അവർ അറിയുന്നേയില്ല...
അടക്കാമരത്തിൽ നിന്നും വീഴുന്ന പാളയിൽ ഇരുത്തി ചേട്ടൻ വലിച്ചു കൊണ്ട് നടക്കും ചുമ്മാതല്ലാട്ടോ തിരിച്ചു ഞാനും വലിക്കണം അതുപോലെ ചേട്ടനെ ഇരുത്തി... ചേച്ചി ഇതിലൊന്നും കുടില്ല..
ഞങ്ങൾ മൂന്നുപേരും കൂടി ഇരിക്കുന്നത് കല്ലുകളിക്കാനാണ്.. അതിൽ പുള്ളികാരത്തി expert ആണേ..
പിന്നെ കുട്ടികാലത്തെ സന്ധ്യ നാമം ചൊല്ലൽ
അതൊക്കെ ഇപ്പോഴും ഓർക്കുമ്പോൾ ചിരിച്ചു വരും.. കൂടാതെ കുട്ടിക്കാലത്തെ എന്നോട് ചേട്ടനും ചേച്ചിക്കും ഉണ്ടായിരുന്ന സ്നേഹം... വിളക്ക് വച്ചാൽ അപ്പോൾ മുതൽ ഉറക്കെ നാമം ചൊല്ലണം.. നാമം ചൊല്ലി നിർത്താൻ അച്ഛൻ കുളി കഴിഞ്ഞ് വന്നു തൊഴുന്നതാണ് സമയം.... ഞാൻ നാമം ചൊല്ലി ചൊല്ലി ഉറക്കം തൂങ്ങി തുടങ്ങും... അപ്പോൾ ചേട്ടനോ ചേച്ചിയോ എന്നെ മടിയിൽ കിടത്തും നല്ല ഉറക്കത്തിലായിരിക്കും അച്ഛൻ കുളി കഴിഞ്ഞു വരുന്നത്... അതിന്റെ സിഗ്നൽ ആയി മുറ്റത്തുനിന്നും അച്ഛൻ അകത്തേക്കു കയറുമ്പോൾ നടക്കല്ലിൽ കാലു തട്ടി മണ്ണ് കളയുന്ന ശബ്ദം കേൾക്കാം.. അപ്പോൾ എന്നെ തട്ടി ഉണർത്തും "ദേ അച്ഛൻ വരുന്നുണ്ട് എഴുന്നേറ്റോടി.. നാമം ചൊല്ല്" എന്നും പറഞ്..
അമ്മ വൈകിട് 5.45 ആകുമ്പോൾ ഓഫീസിൽ നിന്നും എത്തും.. ഞാനും ചേട്ടനും ചേച്ചിയും മേലുകഴുകി നീട്ടത്തിൽ ഭസ്മകുറിയും തൊട്ട് അമ്മ വരുന്നതും നോക്കി ഗേറ്റിൽ തന്നെ നിൽക്കും... ഇട വഴിയുടെ അറ്റത് അമ്മ വരുന്ന കാണുമ്പോഴേക്ക് ഓടും അമ്മയുടെ അടുത്തേക്ക് ഞാനും ചേട്ടനും.. ചേച്ചി അടുക്കളയിൽ കാപ്പി എടുത്തു വക്കാൻ ഓടും.. പിന്നെ അന്നത്തെ വിശേഷങ്ങളും വഴക്കും കുറ്റംപറച്ചിലും പരാതിയുമൊക്കെ ആയി ഒരു മത്സരം ആണ് ഞങ്ങൾ.. അതൊക്കെ രസകരമായ കാലം... ഇപ്പോൾ അമ്മ ഓഫിസിൽ നിന്നും വരുന്നതോ പോകുന്നതോ കുട്ടികൾ അറിയുന്നുണ്ടോ.. അറിഞ്ഞാൽ തന്നെ കണ്ട ഭാവം ഉണ്ടോ....
TV.. MOBILE... ഇതൊക്കെ വ്യക്തിബന്ധങ്ങൾക്ക് ഇത്ര അധികം വിടവ് ഉണ്ടാക്കാൻ പറ്റുമെന്നറിഞ്ഞിരുന്നെങ്കിൽ... ഇതൊന്നും കണ്ടുപിടിക്കേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിപോകുന്നു..
എങ്ങോട്ടാണ് എല്ലാവരും പോയ് കൊണ്ടിരിക്കുന്നത്... എന്തു നേടി.. എപ്പോഴെങ്കിലും ഒന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടോ... സംതൃപ്തരാണോ നമ്മൾ.. എല്ലാം നേടി എന്നഹങ്കരിക്കുമ്പോഴും എവിടെ ഒക്കെയോ എന്തൊക്കെയോ നഷ്ട്ടപെട്ടില്ലേ...പലപ്പോഴും ജീവിക്കാൻ ഉള്ള തത്ര പാടിൽ ജീവിതം ആസ്വദിക്കാൻ മറന്നുപോകുന്നവരല്ലേ നമ്മൾ ചിലരെങ്കിലും.. എങ്കിലും നമ്മൾ തൃപ്തരാണ്.. കാരണം ജീവിതം എന്നാൽ ഇതാണ്... നമ്മക്ക് നേടാൻ കഴിയാത്തത് നമ്മൾ നമ്മുടെ കുട്ടികൾക്ക് നേടികൊടുത്തു നമ്മൾ തൃപ്തി അടയുന്നു.. പക്ഷെ അതുകൊണ്ടു നമ്മുടെ കുട്ടികൾ തൃപ്തരാകുന്നുണ്ടോ.... ഇല്ലാ എന്നതാണ് വാസ്തവം... അവർ അവർക്ക് കിട്ടാത്തതിനെ ഓർത്തു വ്യാകുലരാണ്...അപ്പോൾ നമ്മൾ അവർക്കായി നേടിയെടുത്തത്തിൽ എന്തു നേട്ടം....നമ്മൾ ജീവിക്കാൻ മറന്ന്...
ഓടി തളർന്ന്... നമ്മുടെ കുട്ടികൾക്കായി ഉണ്ടാക്കിയ നേട്ടങ്ങളൊന്നും അവർക്ക് നേട്ടങ്ങൾ അല്ലായിരുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന വേദന... അതൊരുതരം മരവിപ്പിൽ എത്തുമ്പോൾ... അവിടെ നിന്നെങ്കിലും നമ്മുടെ ജീവിതം നമ്മുക്ക് ജീവിച്ചു തുടങ്ങാം... നമുക്ക് വേണ്ടി മാത്രമായ്...
Comments
Post a Comment