എന്റെ റോസാപൂ
എന്റെ റോസാപൂ... എന്ന് കാണുമ്പോൾ എല്ലാവരും ധരിക്കുന്നത്... എന്റെ പൂന്തോട്ടത്തിലെ റോസപ്പൂവിനെ കുറിച്ചാവും എന്ന്... അല്ലേ.. 😍അതെ എന്റെ പൂത്തോട്ടത്തിൽ വിരിഞ്ഞ ഒരേഒരു റോസാപ്പൂവ്... അതെന്റെ മോൻ ആണ്... ഞാൻ മോനെ അങ്ങിനെ വിളിക്കാറുണ്ട്... എന്നോട് അടുപ്പം ഉള്ള ചുരുക്കം ചിലർക്ക് അതറിയാം... മോൻ എന്റെ വയറിൽ... എന്നോട് ചേർന്ന് ഒട്ടി കിടക്കുന്ന 3 മാസം പ്രായത്തിൽ ആണ് ഞങ്ങൾ മദ്രാസിലേക്ക് ചേക്കേറുന്നത്.. ഒന്നും അറിയാത്ത ഒരു പൊട്ടിപെണ്ണ്.. അമ്മക്കുട്ടി.. അമ്മയെ വിട്ടുപോകാൻ സങ്കടമായിരുന്നു.. കല്യാണം കഴിഞ്ഞെങ്കിലും അമ്മ മാത്രമായിരുന്നു എന്റെ ലോകം.. അങ്ങിനെ ഉള്ള ഞാൻ ആദ്യമായി... ഒരു പ്ലാസ്റ്റിക് ചാക്കിൽ കുറച്ചു പാത്രങ്ങൾ...കല്യാണത്തിന് ഗിഫ്റ്റ് കിട്ടിയതായിരുന്നു ആ പാത്രങ്ങൾ.. പിന്നെ അമ്മ വാങ്ങി തന്ന ഒരു നൂതൻ stove.. ഇതാണ് ഞങ്ങളുടെ ജീവിതയാത്രയുടെ തുടക്കത്തിൽ കുടെ ഉണ്ടായിരുന്നത്.. പിന്നെ കുറച്ചു dress.. കൂടാതെ അമ്മ തന്നയച്ച ഒരു കമ്പിളി പുതപ്പ്... അതെ അതുതന്നെ റാം ജി റാവു സ്പീക്കിങ് എന്ന സിനിമ യിലെ മുകേഷിന്റെ കമ്പിളിപുതപ്പ് തന്നെ.. 😃 ഇപ്പോൾ പലരും വാടക വീട്ടിൽ ആണെങ്കിൽപോലും ഫുൾ സെറ്റപ്പ്പിൽ fridge,washing m...