എന്റെ റോസാപൂ
എന്റെ റോസാപൂ... എന്ന് കാണുമ്പോൾ എല്ലാവരും ധരിക്കുന്നത്... എന്റെ പൂന്തോട്ടത്തിലെ റോസപ്പൂവിനെ കുറിച്ചാവും എന്ന്... അല്ലേ.. 😍അതെ എന്റെ പൂത്തോട്ടത്തിൽ വിരിഞ്ഞ ഒരേഒരു റോസാപ്പൂവ്... അതെന്റെ മോൻ ആണ്...
ഞാൻ മോനെ അങ്ങിനെ വിളിക്കാറുണ്ട്... എന്നോട് അടുപ്പം ഉള്ള ചുരുക്കം ചിലർക്ക് അതറിയാം...
മോൻ എന്റെ വയറിൽ... എന്നോട് ചേർന്ന് ഒട്ടി കിടക്കുന്ന 3 മാസം പ്രായത്തിൽ ആണ് ഞങ്ങൾ മദ്രാസിലേക്ക് ചേക്കേറുന്നത്.. ഒന്നും അറിയാത്ത ഒരു പൊട്ടിപെണ്ണ്.. അമ്മക്കുട്ടി.. അമ്മയെ വിട്ടുപോകാൻ സങ്കടമായിരുന്നു.. കല്യാണം കഴിഞ്ഞെങ്കിലും അമ്മ മാത്രമായിരുന്നു എന്റെ ലോകം.. അങ്ങിനെ ഉള്ള ഞാൻ ആദ്യമായി... ഒരു പ്ലാസ്റ്റിക് ചാക്കിൽ കുറച്ചു പാത്രങ്ങൾ...കല്യാണത്തിന് ഗിഫ്റ്റ് കിട്ടിയതായിരുന്നു ആ പാത്രങ്ങൾ.. പിന്നെ അമ്മ വാങ്ങി തന്ന ഒരു നൂതൻ stove.. ഇതാണ് ഞങ്ങളുടെ ജീവിതയാത്രയുടെ തുടക്കത്തിൽ കുടെ ഉണ്ടായിരുന്നത്.. പിന്നെ കുറച്ചു dress.. കൂടാതെ അമ്മ തന്നയച്ച ഒരു കമ്പിളി പുതപ്പ്... അതെ അതുതന്നെ റാം ജി റാവു സ്പീക്കിങ് എന്ന സിനിമ യിലെ മുകേഷിന്റെ കമ്പിളിപുതപ്പ് തന്നെ.. 😃
ഇപ്പോൾ പലരും വാടക വീട്ടിൽ ആണെങ്കിൽപോലും ഫുൾ സെറ്റപ്പ്പിൽ fridge,washing mechine, mixie,cooking rage, സോഫ, daining ടേബിൾ..എന്നുവേണ്ട സകല സൗകര്യങ്ങളോടെ...
എന്തുകൊണ്ടോ എനിക്ക് അതൊന്നും ഇല്ല്യായ്ക ഒരു പോരായ്മ ആയി തോന്നിയതേ ഇല്ല... കൂടുതൽ ഒന്നും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വാസ്തവം..
മദ്രാസിൽ... ടൗണിൽ നിന്നും ഒരുപാട് അകലെ നാരായണപുരം എന്ന ഒരു ഗ്രാമം.. അവിടെ ആണ് ജീവിതം തുടങ്ങുന്നത്...
അവിടെ ഒരു വീട് രണ്ട് എൻട്രൻസ്..ഒരു സൈഡിൽ ഞങ്ങളും മറ്റേ സൈഡിൽ വീട്ടുടമസ്തനായ 72കാരനായ രാമസ്വാമിയും അദ്ദേഹത്തിന്റെ ഭാര്യ 68 കാരിയായ വള്ളിയമ്മാളും..
അവരുടെ മകളെ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു.. ഞാനും എന്റെ പ്രിയതമനും അങ്ങിനെ ആ വീട്ടിൽ ജീവിതം ആരംഭിച്ചു.. നല്ല പച്ച പരവതാനി വിരിച്ച പോലെ പുൽ മേട കണ്ണെത്താ ദൂരം വരെ... അകലങ്ങളിൽ ആയി വീട്.,മഞ്ഞ ബൾബ് വെളിച്ചത്തിൽ ആകെ ഇരുളിച്ച... പ്രകാശേട്ടൻ ജോലിക്ക് പോയാൽ പിന്നെ ഞാൻ ഒറ്റപ്പെട്ടപോലെ... വളളിയമ്മാൾ cooking കഴിഞ്ഞാൽ ഏതുനേരവും ഉറക്കം തന്നെ..
Tv, mobile ഒന്നും ഇല്ല്യ... എന്നാൽ ബോറടിച്ചും ഇല്ല.. എങ്ങിനെ സമയം പോയെന്നറിയില്ല... ക്രീം കളറിൽ പിങ്ക് പൂക്കൾ ഉള്ള ഒരു പ്ലാസ്റ്റിക് പായയും ഒരു pillow യും വാങ്ങി കൊണ്ട് വന്നു ഞങ്ങൾ മദ്രാസിൽ എത്തിയ ദിവസം.. അങ്ങനെ ആ പായയിൽ അമ്മ തന്നയച്ച കമ്പിളി വിരിച്ചത്തിൽ ബെഡ് ഷീറ്റ് വിരിച്ച് അതിൽ കിടന്നു ആദ്യമായി നാട് വിട്ട്... കുടെ അപ്പു (പ്രകാശട്ടൻ)ഉള്ളത് കൊണ്ട് ഒരു പേടിയും തോന്നിയില്ല... സഹായത്തിനു വള്ളി അമ്മാളുടെ വീട്ടിൽ ജോലിക്ക് നിന്ന ധനലക്ഷ്മി എനിക്കും സഹായമായി.. നല്ല ചൂടോടെ എരുമയുടെ പാൽ കറന്ന പടി കൊണ്ടുത്തരും... ഹോ... ആ പാൽ ഉറ ഒഴിച്ചാൽ സൂപ്പർ തൈര് കിട്ടും... ഒരു മായവും ഇല്ലാത്ത പച്ചക്കറി വീടിന്റെ മുറ്റത്തു കൊണ്ടുത്തരും.. നല്ല കാറ്റും കൊണ്ട് പുറത്ത് കപ്പലണ്ടി പുഴുങ്ങിയതും... കത്തിരിക്ക പുഴുങ്ങി വറുത്തിട്ടതും ഒക്കെ കഴിച്ച് അങ്ങിനെ കഥയും കേട്ട് ഇരിക്കും... എനിക്ക് തമിഴ് വല്യ വശമൊന്നും ഇല്യ... എന്നാലും ആദ്യമൊക്കെ ആംഗ്യ ഭാഷയിൽ ഒപ്പിച്ചു...ചോറും കൂട്ടാനുമൊക്കെ എന്തോക്കെയോ തട്ടിക്കൂട്ടി.. പാവം അപ്പു കുറ്റം ഒന്നും പറയാതെ കഴിച്ചു.. ആകെ പറയുന്നത് ആവശ്യത്തിന് ഉണ്ടാക്കിയാൽ മതി നമ്മൾ രണ്ടുപേരല്ലേ ഉള്ളൂ എന്നാണ്.. എനിക്ക് ഒരു അളവ് അറിയില്ലായിയുന്നു.. എപ്പോഴും ഉണ്ടാക്കുമ്പോൾ കൂടുതൽ ആകും.
പിന്നെ അപ്പു ഒഫീഷ്യൽ tour പോകുമ്പോൾ തനിയെ ഇരുന്ന് എങ്ങിനെ ഒക്കെയോ സമയം കളഞ്ഞു.. ഒരു ചിറക് ഉണ്ടായിരുന്നെങ്കിൽ... എന്ന് അന്നൊക്കെ ആഗ്രഹിക്കുമായിരുന്നു.. അമ്മേടെ അടുത്തേക്ക് പറന്നെത്താമായിരുന്നു എന്നോർക്കുമ്പോൾ സങ്കടം വരും...അങ്ങിനെ മാസങ്ങൾ കഴിഞ്ഞു..അമ്മയുടെ എഴുത്തുകൾ വരുന്നതും നോക്കി... അമ്മക്ക് മറുപടി ആയി എത്രയോ പേജുകൾ എഴുതി....വല്ലപ്പോഴും 100രൂപക്ക് STD കാൾ വിളിക്കാൻ ഒരുപാട് നടന്നു പോകണം ബൂത്തിലേക്ക്... ഒന്നു സംസാരിച്ചു വരുമ്പോഴേക്കും 100രൂപ തീരും. പാവം അമ്മ ലെറ്റർ അയക്കുമ്പോൾ അതിൽ പൈസ വക്കും. എപ്പോഴും പ്രകാശനോട് ചോദിക്കണ്ട മോൾക്ക് അമ്മേ വിളിക്കണമെന്ന് തോന്നുമ്പോൾ വിളിക്കാല്ലോ എന്നും പറഞ്ഞ്... അതൊക്കെ ഓർക്കുമ്പോൾ...ഇപ്പോൾ കുട്ടികൾക്ക് വിരൽ തുമ്പിൽ ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വിളിക്കാം.. കാണാം..
ഞാൻ എന്റെ അമ്മയെ കാണാൻ കൊതിച്ചിട്ടുണ്ട്.. ഗർഭിണി ആയിരിക്കുമ്പോൾ അമ്മയുടെ അടുത്ത് കിടക്കാനും കെട്ടിപിടിക്കാനും അമ്മ ഉണ്ടാക്കുന്ന ഓരോ കറികൾ കഴിക്കാനും ഒക്കെ... ഇപ്പോഴത്തെ കുട്ടികൾ എത്ര ആർഭാടത്തോടെ ആണ് ജീവിക്കുന്നത്... എന്ന് തോന്നുമെങ്കിലും പലപ്പോഴും ഞാൻ മനസിലാക്കിയിട്ടുള്ളത് അവർക്ക് ഒരുപാട് കാര്യങ്ങൾ നഷ്ട്ടപെട്ടു എന്ന് തന്നെ ആണ്.. ഞാൻ എന്റെ അമ്മക്ക് ലെറ്റർ എഴുതിയിരുന്നപോലെ... അമ്മയുടെ ലെറ്റർ എനിക്ക് കിട്ടിയിരുന്നപോലെ.. അതൊക്കെ അവർക്ക് നഷ്ട്ടം തന്നെ അല്ലേ.. ഒരുപക്ഷെ അവർക്ക് അതൊന്നും വല്യ കാര്യം അല്ലായിരിക്കാം..
ഞാൻ എന്റെ റോസാപൂവിൽ നിന്നും മറ്റു പല കാര്യത്തിലേക്ക് വഴുതി പോയി...
അങ്ങനെ എന്റെ മോൻ വയറ്റിനുള്ളിൽ കിടന്നു പുളഞ്ഞു തുടങ്ങി... അമ്മയുടെ എഴുത്തിൽ ഉണ്ടായിരുന്നു വയറ്റിൽ ചൊറിച്ചിൽ പോലെ തോന്നിയാൽ മാന്തരുത് വയറിനു മുകളിൽ പാട് വരുമെന്ന്... ഒരു ദിവസം രാത്രി അപ്പു നല്ല ഉറക്കമായി.. എനിക്ക് വയറിൽ.. കൈയിൽ ഒക്കെ ചൊറിഞ്ഞിട്ട് വയ്യ.. ആദ്യമൊക്കെ ഒരു ടവൽ എടുത്ത് വളരെ സോഫ്റ്റ് ആയി... പാട് വരരുത്തല്ലോ... പിന്നെ സഹിക്കാൻ വൈ യ്യാതെ ആയപ്പോൾ ചീപ് എടുത്ത് മാന്തി വശംകെട്ടു 😜😜
രാവിലെ ആയപ്പോൾ നീരുവച്ചു വീങ്ങിയ മുഖവും മേലാസകലം... പിന്നെ ഡോക്ടറെ കണ്ടു... ഡോക്ടർ നാട്ടിൽ ആക്കു ഇവിടെ climate പിടിക്കാഞ്ഞിട്ടാണെന്ന് പറഞ്ഞ കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി 💃🏼💃🏼
അങ്ങിനെ നാട്ടിലേക്ക്.. അമ്മയുടെ അടുത്തേക്ക്.. സ്വർഗം കിട്ടിയ സന്തോഷം... ഉള്ളിതീയൽ.. അവിയൽ.. ഉള്ളി സാമ്പാർ.. കടച്ചക്ക വറുത്തരച്ചു മസാലകറി... ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരുന്നുണ്ട് 😝
അങ്ങിനെ ഡെലിവറി ദിവസവും ഉള്ളിസാമ്പാർ കൂട്ടി ഇഡലി കഴിച്ചിട്ടാണ് ഹോസ്പിറ്റലിൽ പോയത്... മോൾ ആയിരിക്കും എന്നായിരുന്നു മനസ്സിൽ... ചേച്ചിക്കും അമ്മയ്ക്കും ചിറ്റക്കും അമ്മാവൻ മാർക്കും ഒക്കെ ആദ്യത്തെ കുട്ടി പെൺകുട്ടി ആണ് അപ്പോൾ എനിക്കും അങ്ങിനെ എന്ന് കരുതി...
പക്ഷെ 1991.. ഫെബ്രുവരി 7th... രാവിലെ ഇഡലി ഒക്കെ കഴിച്ച് നടന്ന് വർമ ഹോസ്പിറ്റലിൽ chek up നു വേണ്ടി പോയതായിരുന്നു... Admit ആക്കി.. അപ്പോഴാണ് അപ്പുന്റെ അച്ഛനും അമ്മയും കുറെ പലഹാരമൊക്കെ ആയി എന്നെ കാണാൻ വന്നത്... അപ്പോഴേക്കും എനിക്ക് എനിമ തന്നിരുന്നു... പലഹാരം ഒന്നും കഴിക്കാൻ സാധിച്ചില്ല 🤭🤭
4.31നു എന്റെ റോസാപൂവ് പുറം ലോകത്തേക്ക് വന്നു 🤩.. മോൻ ആണെന്നറിഞ്ഞപ്പോൾ അപ്പൂന് വലിയ സന്തോഷം ❤️... 🙏🏻. എന്റെ കൃഷ്ണാ എന്ന് വിളിച്ചാണ് ഞാൻ പ്രസവവേദനയിൽ കരഞ്ഞതെന്ന് Dr. രാധാബാലകൃഷ്ണൻ പിന്നീട് പറഞ്ഞു കളിയാക്കുമായിരുന്നു.. എന്തായാലും ഭഗവാന്റെ അനുഗ്രഹം...
ഗൗതം എന്ന് പേരിടാം എന്നായിരുന്നു ആദ്യം ഉദേശിച്ചത്.. പിന്നെ അത് son of jayaprakash.. Sanjay... എന്നാക്കാം എന്ന് തീരുമാനിച്ചു.. അതിലൊന്നും എനിക്ക് ഒരു റോളും ഇല്ല്യാട്ടോ..
എന്തായാലും 90ദിവസം കഴിഞ്ഞ് മദ്രാസിലേക്ക് തിരികെ പോരുമ്പോൾ അച്ഛനും അമ്മയും കുടെ കുറച്ചു ദിവസം ഉണ്ടായിരുന്നു... അപ്പോഴേക്ക് മോൻ നല്ല കളർ വച്ചു സുന്ദര കുട്ടൻ ആയിരുന്നു..ഗർഭിണി ആയ നാളുകളിൽ പാലിൽ കുങ്കുമ പൂവ് ഇട്ട് തന്നിരുന്നു അപ്പു എനിക്ക് കുറെ നാളുകൾ.. കുഞ്ഞിന് നല്ല കളർ ഉണ്ടാകും എന്ന് പറഞ്ഞ്... മദ്രാസിൽ നാരായണപുരത് കുഞ്ഞിനേയും കൊണ്ട് അച്ഛനും അമ്മയും പുറത്ത് ഇളം വെയിൽ കൊള്ളാൻ ഇരിക്കും.... അപ്പോൾ അമ്മപറയും ഇല ഒക്കെ കാറ്റത്തു അനങ്ങണത് കാണുമ്പോൾ കണ്ണുമിഴിച്ചു നോക്കുന്നത് കണ്ടോ കുട്ടൻ... ചുന്ദരൻ നല്ലറോസാപ്പൂവിന്റെ കളർ ആണ് കുട്ടന് എന്ന്... അങ്ങിനെ ആണ് ഞാൻ എന്റെ കുഞ്ഞിനെ റോസാപ്പുവേ... അമ്മേടെ റോസാപുവേ 😍😍😘😘😘🌹🌹🌹എന്ന് വിളിക്കാൻ തുടങ്ങിയത്... ഇപ്പോഴും ഇടക്ക് വിളിക്കുംട്ടോ ❤🌹അതെ എത്ര വലുതായാലും അവൻ എന്റെ റോസാപൂവ് തന്നെ ആണ്... എന്റെ ജീവിതത്തിലെ വൃന്ദാവനത്തിൽ വിരിഞ്ഞ റോസാപൂവ്.. ഞാൻ എന്റെ ചോരയും നീരും കൊടുത്ത് വളർത്തിയ റോസാപൂവ്... എന്റെ പുണ്യം 🙏🏻🙏🏻🙏🏻😍ജീവിത സാഫല്യം 😍🙏🏻🙏🏻❤️ഈശ്വരൻ ഞങ്ങൾക്ക് തന്ന അനുഗ്രഹം 🙇🏻♀️🙏🏻💞
Comments
Post a Comment